Categories
news

ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ഹൈക്കിനെ ഇംപീച്ച്‌ ചെയ്തു.

WASHINGTON, DC - OCTOBER 16: South Korean President Park Geun-hye answers reporters' questions during a news conference with U.S. President Barack Obama in the East Room of the White House October 16, 2015 in Washington, DC. North Korea was high on the leaders' agenda and Park is seeking more cooperation with the U.S. and Beijing in pressuring Pyongyang to rein in its strange policies and nuclear ambitions. (Photo by Chip Somodevilla/Getty Images)

കൊറിയ: തന്റെ ഒരു വിശ്വസ്ത സുഹൃത്തിനെ ഭരണ കാര്യങ്ങളില്‍ ഇടപെടാന്‍ അനുവദിച്ചെന്ന ആരോപണത്തിന് വിധേയയായ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ഹൈക്കിനെതിരെ പാര്‍ലമെന്റ് ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കി. സുഹൃത്ത് ചോയി സൂണ്‍സിലിനെ ഭരണത്തില്‍ ഇടപെടാന്‍ അനുവദിച്ചതും വന്‍ കമ്പനികളില്‍ സമ്മര്‍ദം ചെലുത്തി ചോയിയുടെ കമ്പനിക്ക്‌ വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കുകയും ചെയ്‌തെന്നാണ് പാര്‍ക്കിനെതിരെയുളള ആരോപണം.

 

ദക്ഷിണ കൊറിയയുടെ പ്രഥമ വനിതാ പ്രസിഡന്റാണ് പാര്‍ക് ഗ്യൂന്‍ഹൈ. പാര്‍ലമെന്റ് പാര്‍ക്കിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കിയതോടെ ഇനി ഭരണഘടനാബഞ്ചിനാണ് തീരുമാനമെടുക്കാന്‍ അധികാരമുള്ളത്. ഇംപീച്ച്‌മെന്റ് വോട്ടിംഗ് അഭിമുഖീകരിക്കേണ്ടി വന്ന രണ്ടാമത്തെ ദക്ഷിണ കൊറിയന്‍ പ്രസിഡന്റാണ് പര്‍ക് ഗ്യൂന്‍ഹൈ. 2004 ല്‍ അന്നത്തെ പ്രസിഡന്റ് റോമൂണ്‍ ഹ്യൂയിനെ തെരഞ്ഞെടുപ്പ് തിരിമറിയുടെയും കഴിവുകേടിന്റെയും പേരില്‍ പാര്‍ലമെന്റ് ഇംപീച്ച്‌ ചെയ്തിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest