Categories
news

ദംഗലിലെ ആമീര്‍ ഖാന്റെ ലെവല്‍ നോക്കിയ..സൂപ്പര്‍ താരം ‘ശശി’യായി.

കൊച്ചി: കഥാപാത്രത്തിന് അനുസരിച്ച് ലുക്കും ഗെറ്റപ്പും സ്‌റ്റൈലും മാറി മാറി പരീക്ഷിച്ച് വിജയിക്കുന്നവരാണല്ലോ താരങ്ങള്‍. ആവര്‍ത്തന വിരസത ഇല്ലാതെ പുതുമ നിലനിര്‍ത്തി കഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍ക്കുകയാണ് എപ്പോഴും അഭിനയാതാക്കള്‍ ചെയ്യുന്നത്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി താരങ്ങള്‍ ശരീരഭാരം കുറയ്ക്കുന്നത് എപ്പോഴും വാര്‍ത്തായാവാറുണ്ട്. പ്രമുഖ താരങ്ങളുടെ ഫിറ്റ്‌നസ് സീക്രട്ട് വരെ ആരാധകര്‍ക്ക് മനപ്പാഠമാണ്. ദംഗലിന് വേണ്ടി അമീര്‍ ഖാന്‍ നടത്തിയ തയ്യാറെടുപ്പുകള്‍ ബോളിവുഡില്‍ മാത്രമല്ല മലയാളത്തിലും നടക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് നടന്‍ ശ്രീനിവാസന്‍.

സജിന്‍ ബാബു സംവിധാനം ചെയ്യുന്ന ‘അയാള്‍ ശശി’ എന്ന ചിത്രത്തിന് വേണ്ടി ശ്രീനിവാസന്‍ 15 കിലോ ഭാരമാണ് കുറച്ചത്. സംവിധായകനായ സജിന്‍ ബാബുവാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുള്ളത്. നാല് മാസത്തോളം സമയമെടുത്ത് ആഹാരം, വ്യായാമം ക്രമീകരിച്ചാണ് ശ്രീനിവാസന്‍ തടി കുറച്ചത്. ബോളിവുഡ് താരങ്ങളുടെ വര്‍ക്കൗട്ടിനെക്കുറിച്ച് മിക്കപ്പോഴും വാര്‍ത്ത വരാറുണ്ട്. എന്നാല്‍ മലയാളത്തിലെ താരങ്ങളുടെ വര്‍ക്കൗട്ട് എന്തുകൊണ്ട് ശ്രദ്ധിക്കപ്പെടുന്നില്ലെന്നാണ് സംവിധായകന്‍ ചോദിക്കുന്നത്. അസ്തമയം വരെ എന്ന ചിത്രത്തിന് ശേഷം സജിന്‍ബാബു സംവിധാനം ചെയ്ത “അയാള്‍ ശശി” ജനുവരിയില്‍ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest