Categories
തോട്ടണ്ടി അഴിമതി: മേഴ്‌സി കുട്ടിയമ്മയ്‌ക്കെതിരെയുള്ള വിജിലന്‍സ് പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കോടതി ഉത്തരവ്.
Trending News

Also Read
തിരുവനന്തപുരം: തോട്ടണ്ടി ഇടപാടില്‍ അഴിമതി നടത്തിയെന്ന ആരോപണ വിധേയയായ മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മയ്‌ക്കെതിരെയുള്ള പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് വിജിലന്‍സ് കോടതി. തോട്ടണ്ടി ഇറക്കുമതിയില്‍ 10.34 കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന ലോയേഴ്‌സ് കോണ്‍ഗ്രസ് ഭാരവാഹി പി. റഹിമിന്റെ പരാതി പ്രകാരമാണ് അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഉത്തരവിട്ടത്. കുറഞ്ഞ തുകയുടെ ടെന്‍ഡര്‍ സമര്‍പ്പിച്ചവരെ ഒഴിവാക്കിയതിലൂടെ കശുവണ്ടി കോര്‍പറേഷനു 6.87 കോടിയുടെയും കാപെക്‌സിനു 3.47 കോടിയുടെയും നഷ്ടം വരുത്തിയെന്നാണ് ആരോപണം.

മന്ത്രി ജെ .മേഴ്‌സിക്കുട്ടിയമ്മയെ കൂടാതെ ഭര്‍ത്താവും കേരളാ സ്റ്റേറ്റ് ക്യാഷ്യൂ വര്‍ക്കേഴ്‌സ് അപെക്‌സ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ പി. തുളസീധരക്കുറുപ്പ് , കശുവണ്ടി വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ടി.എഫ് സേവ്യര്‍ എന്നിവര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. ഫെബ്രുവരി 17നു മുമ്പ് പരിശേധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ നിര്‍ദേശം.

Sorry, there was a YouTube error.