Categories
news

തെരുവുനായ്ക്കളെ പേടിച്ചോടിയ പെണ്‍കുട്ടി കിണറ്റില്‍ വീണു മരിച്ചു.

തൃശ്ശൂര്‍: തെരുവുനായ്ക്കളുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ട് ഓടിയ പെണ്‍കുട്ടി ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ചു. കടങ്ങോട് വടക്കുംമുറി മേപ്പറമ്പത്ത് ഹരിദാസന്റെ മകള്‍ ഗ്രീഷ്മ (15) ആണ് മരിച്ചത്. അടുത്ത വീട്ടില്‍ പാല്‍ വാങ്ങാന്‍ പോയി മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്.

image-1

ഒരുകൂട്ടം തെരുവുനായകളെ കണ്ട് പേടിച്ചോടിയ ഗ്രീഷ്മ അടുത്തുള്ള പറമ്പിലെ കിണറ്റില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയില്‍  സൂക്ഷിച്ചിരിക്കുകയാണ്.

residential-hindustan-increasing-november-package-population-november_627714fc-60a4-11e6-93fe-9ac2f090b545

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest