Categories
തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത പാര്‍ട്ടികളെ പട്ടികയില്‍ നിന്നും നീക്കും.
Trending News




Also Read
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇതുവരെയും ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാത്ത പാര്‍ട്ടികളെ രാഷ്ട്രീയ കക്ഷികളുടെ പട്ടികയില്‍ നിന്നും നീക്കം ചെയ്യാന്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് തീരുമാനിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് 1,900 ത്തിലധികം പാര്‍ട്ടികളാണ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതേസമയം 400 ല്‍ അധികം രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതുവരെയും ഒരു തെരഞ്ഞെടുപ്പില്‍ പോലും മത്സരിച്ചിട്ടില്ല. കള്ളപ്പണം വെളുപ്പിക്കാനുള്ള മാര്‍ഗങ്ങളിലൊന്നാണ് ഈ രാഷ്ട്രീയ പാര്‍ട്ടികളെന്ന് സൂചനയുള്ളതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസിം സെയ്ദ് പറഞ്ഞു.
ഈ സംശയം ബലപ്പെട്ടതോടെയാണ് ഇതുവരെ തെരഞ്ഞെടുപ്പുകളില്‍ മുഖം കാണിക്കാത്ത പാര്‍ട്ടികളെയെല്ലാം രാഷ്ട്രീയ പാര്‍ട്ടികളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ തീരുമാനമായത്. ഇതോടെ രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ലഭിക്കുന്ന ആദായ നികുതി ഇളവുകള്‍ ഇവര്‍ക്കു നഷ്ടമാവുകയുകയും മറ്റുള്ളവരില്‍ നിന്ന് ലഭിക്കുന്ന കണക്കില്‍പ്പെടാത്ത സംഭാവനകള്‍ സ്വീകരിക്കാനുള്ള വഴി അടയുകയും ചെയ്യുമെന്ന് നസിം സെയ്ദി ചൂണ്ടി കാണിച്ചു.
ഓരോ സംസ്ഥാനത്തെയും രാഷ്ട്രീയ പാര്‍ട്ടികളുടെ വിശദാംശങ്ങള്‍, പ്രത്യേകിച്ചും ഇതുവരെ ഒരു തെരഞ്ഞെടുപ്പില്‍ പോലും മല്‍സരിക്കാത്ത പാര്‍ട്ടികളുടെ പേരു വിവരങ്ങളും അവര്‍ ഇതുവരെ സ്വീകരിച്ച സംഭാവനകളുടെ കണക്കും സമര്‍പ്പിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുകള്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദ്ദേശം നല്കി. ഇനിമുതല്‍ ഓരോ വര്‍ഷവും രാഷ്ട്രീയ പാര്‍ട്ടികളുടെ പട്ടിക പുനഃപരിശോധനയ്ക്ക് വിധേയമാക്കുമെന്നും നസിം സെയ്ദി അറിയിച്ചു.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്