Categories
news

തുര്‍ക്കിയില്‍ ചാവേറാക്രമണം: 29 പേര്‍ കൊല്ലപ്പെട്ടു.


ഇസ്താംബൂള്‍: തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളിലെ ഫുട്‌ബോള്‍ സ്റ്റേഡിയത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. ഇസ്താംബൂളിലെ ബെസിക്ടാസ് ഫുട്‌ബോള്‍ ടീമിന്റെ ഹോം ഗ്രൗണ്ടിന് സമീപത്താണ് ഭീകരാക്രമണം നടന്നത്. മൈതാനത്തിന്റെ സുരക്ഷയ്ക്കായി നിന്നിരുന്ന പോലീസുകാര്‍ക്ക് നേരെയായിരുന്നു ആക്രമണം. സംഭവത്തില്‍ പോലീസുകാര്‍ ഉള്‍പ്പെടെ 38 പേര്‍ക്ക് പരിക്കേറ്റു.

സ്‌ഫോടനത്തെ തുടര്‍ന്ന് വെടിയൊച്ചകള്‍ കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. അക്രമികള്‍ ലക്ഷ്യം വച്ചത് സ്റ്റേഡിയത്തിന് പുറത്തെ പോലീസ് വാഹനങ്ങളാകാമെന്നാണ് പ്രാഥമിക നിഗമനം. കാര്‍ബോംബ് സ്‌ഫോടനവും ചാവേര്‍ ആക്രമണവും നടന്നതായും ഇതിന് പിന്നാലെ വെടിവെപ്പ് നടന്നതായും ദൃക്‌സാക്ഷികള്‍ പറയുന്നു. അതേസമയം ഇതിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കുര്‍ദ്ദിഷ് വിമതരോ, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരോ ആകാം ഇതിന് പിന്നിലെന്നാണ് തുര്‍ക്കി അധികൃതര്‍ നല്‍ക്കുന്ന വിശദീകരണം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest