Categories
തീവ്രവാദ ബന്ധം: സൗദിയില്‍ യുവാക്കള്‍ക്ക് ജയില്‍ ശിക്ഷ.
Trending News

Also Read
റിയാദ്: തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട അഞ്ചു സൗദി യുവാക്കള്‍ക്ക് ജയില്‍ ശിക്ഷ. രാഷ്ട്ര സുരക്ഷക്ക് വിരുദ്ധമായ രീതിയില്‍ പ്രവര്‍ത്തിച്ചതിനാലാണ് ഇവരെ ശിക്ഷിച്ചത്. വ്യത്യസ്ത സംഭവങ്ങളിലായി ജയിലുകളില്‍ കഴിയുന്നവര്‍ക്കെതിരെയാണ് റിയാദിലെ ക്രിമിനല്‍ കോടതി നടപടിയെടുത്തത്. സൗദി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചവരുമായി ഇറാനില്‍ കൂടിക്കാഴ്ച നടത്തിയെന്ന പേരിലാണ് ഒരാളെ ശിക്ഷിച്ചത്. ഇറാഖില്‍ ഐ.എസ്.
അംഗങ്ങളില്‍ നിന്ന് പരിശീലനം നേടുകയും ഹൂതി വിമതരെ പിന്തുണക്കുകയും പ്രവാചകന്റെയും തിരു സുന്നത്തിന്റെയുമൊക്കെ സാധുത ചോദ്യം ചെയ്യുകയും ചെയ്തതിനാണ് രണ്ടാമനെ ശിക്ഷിച്ചത്. ഇരുവര്‍ക്കും 10 വര്‍ഷം തടവാണ് ലഭിച്ചിരിക്കുന്നത്. ശിക്ഷ കഴിഞ്ഞാല്‍ രാജ്യം വിടുന്നതിന് 10 വര്‍ഷം വിലക്കുമുണ്ട്. ഇരുവരും ഇറാനിലേക്ക് പോയതായും കിഴക്കന്‍ പ്രവിശ്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്തി രക്ഷപ്പെട്ട പ്രതികളുമായി കൂടിക്കാഴ്ച നടത്തിയതായും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇവരുടെ ഫോണുകള്‍ അന്വേഷണ സംഘം പിടിച്ചെടുത്തു.
Sorry, there was a YouTube error.