Categories
തീയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നത് നിര്‍ബന്ധമാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം.
Trending News




Also Read
ന്യൂഡല്‍ഹി: സിനിമാ തീയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നത് നിര്‍ബന്ധമാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഓരോ പ്രദര്‍ശനത്തിനും മുന്‍പ് ദേശീയ ഗാനം കേള്‍പ്പിക്കുന്ന സമയത്ത് ദേശീയ പതാക കാണിക്കാനും എഴുന്നേറ്റു നിന്നു ബഹുമാനിക്കാനുമാണ് ഉത്തരവിട്ടത്. ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശിച്ച് കേന്ദ്ര – സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചിട്ടുണ്ട്. ഉത്തരവ് പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാനും ഉത്തരവില്‍ പറയുന്നുണ്ട്. യോഗ്യമല്ലാത്ത വസ്തുക്കളില്‍ ദേശീയഗാനം അച്ചടിക്കരുതെന്നും കോടതി അറിയിച്ചു.
ദേശീയഗാനത്തെ അവഹേളിക്കുന്നത് തടയണമെന്നും ദേശീയഗാനം ആലപിക്കുന്നതും കേള്‍പ്പിക്കുന്നതും സംബന്ധിച്ച് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം വേണമെന്നുമാവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജി തീര്‍പ്പാക്കി കൊണ്ടാണ് സുപ്രീംകോടതി ഇങ്ങനൊരു ഉത്തരവിറക്കിയത്.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്