Categories
തിളച്ച സാമ്പാറിൽ വീണ് വിദ്യാര്‍ഥി മരിച്ചു.
Trending News




Also Read
നല്‍ഗോണ്ട: തെലുങ്കാനയില്‍ സ്‌കൂളിലെ ഉച്ചഭക്ഷണത്തിനായി തയാറാക്കിയ തിളച്ച സാമ്പാറില്‍ വീണ് അഞ്ചു വയസുകാരന്‍ മരിച്ചു. നല്‍ഗോണ്ട ജില്ലയിലെ ഇഡുലുരുവിലാണ് സംഭവം. ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ചത്. ഉച്ചഭക്ഷണത്തിനായി മറ്റു കുട്ടികള്‍ക്കൊപ്പം വരിനില്‍ക്കുന്നതിനിടെ പിന്നില്‍ നിന്നവര്‍ തള്ളിയപ്പോള്‍ കുട്ടി സാമ്പാര്‍ പാത്രത്തില്‍ കാലിടറി വീഴുകയായിരുന്നു.
മേലാസകലം പൊള്ളലേറ്റ കുട്ടിയെ നല്‍ഗോണ്ടയിലെ ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദിലെ ആശുപത്രിയിലേക്കുമാറ്റിയെങ്കിലും ഫലമുണ്ടായില്ല. സംഭവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ ഹെഡ് മാസ്റ്ററെ സസ്‌പെന്‍ഡ് ചെയ്തു. മരിച്ച കുട്ടിയുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും വാഗ് ദാനം ചെയ്തിട്ടുണ്ട്.
Sorry, there was a YouTube error.