Categories
news

തലൈവിയില്ലാത്ത തമിഴകം: നായകിയുടെ മൃതദേഹംകാണാന്‍ താരങ്ങളെത്തി.

ചെന്നൈ: തമിഴ്‌നാടിന്റെ ഉരുക്കു വനിത ജയലളിതയെ അവസാനമായി ഒരു നോക്കു കാണാന്‍ തമിഴ് സിനിമാ ലോകത്തെ പ്രമുഖരായ രജനീകാന്ത്, മരുമകനും നടനുമായ ധനുഷ്, രേവതി, ഗൗതമി, കമല്‍ഹാസന്‍, പ്രഭു മകന്‍ വിക്രം പ്രഭു, സത്യരാജ്, സുഹാസിനി എന്നിവരെത്തിയിരുന്നു. സിനിമാ ലോകത്ത് അപൂര്‍വ്വ പ്രതിഭാശാലിയായിരുന്നു ഇവര്‍.

rajini-dhanush

vijay-jaya

jayalalittha-movie

1961 പുറത്തിറങ്ങിയ ഇന്ത്യന്‍ ഇംഗ്ലീഷ് ചിത്രമായ ‘എപ്പിസിലില്‍’ വഴിയാണ് ജയലളിത ആദ്യമായി സിനിമാ രംഗത്തെത്തിയത്. എംജിആറിന്റെ നായികയായതോടെ ജയലളിതയുടെ തലവര തന്നെ മാറിമറിഞ്ഞു. 28 സിനിമകളില്‍ എംജിആറിന്റെ നായികയായി അഭിനയിച്ചു. 1982 ലാണ് ജയലളിത സിനിമാ ജീവിതം ഉപേക്ഷിച്ച് രാഷ്ട്രീയ ലോകത്തേക്ക് കടന്നു വരുന്നത്. എംജിആറിന്റെ പിന്‍ഗാമിയായി അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് പകരം ജയലളിതയെ ആയിരുന്നു തമിഴ് ജനത തെരഞ്ഞെടുത്തത്. നിരവധി വിവാദങ്ങളെയും സങ്കീര്‍ണതയെയും അതിജീവിച്ച ഇവര്‍ ഇന്ന് തമിഴകത്തിന്റെ സ്വന്തം അമ്മയായി ഇവര്‍ മാറി.

0Shares

Leave a Reply

Your email address will not be published. Required fields are marked *