Categories
news

തലസ്ഥാന നഗരിയിൽ പോലീസ് വാഹനത്തില്‍ യുവതിയെ പീഡിപ്പിച്ചു;

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ദില്ലി കൂട്ടബലാല്‍സംഗത്തിന് നാല് വര്‍ഷം തികയുന്ന ഇന്ന്  തലസ്ഥാന നഗരിയിൽ സമൂഹ മ:നസാക്ഷിയെ ഞെട്ടിപ്പിക്കുന്ന മറ്റൊരു മാനഭംഗം കൂടി. വഴിയാത്രക്കാരിയായ ഇരുപതുകാരിയെ ബലം പ്രയോഗിച്ച് കാറിൽ കയറ്റിക്കൊണ്ട് പോകവേ കാറിൽവെച്ച് മാനഭംഗപ്പെടുത്തുകയായിരുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സ്റ്റിക്കര്‍ പതിച്ച കാറിലാണ് പീഡനം നടന്നത്. കേന്ദ്ര സേനയിലെ പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കാറായിരുന്നു ഇത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസുകാരന്റെ ഡ്രൈവര്‍ അമാന്‍ കുമാറിനെ അറസ്റ്റ് ചെയ്തു. ബസ് കാത്തുനില്‍ക്കുകയായിരുന്ന നോയിഡ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. അതീവസുരക്ഷാമേഖല കൂടിയായ മോത്തിബാഗിന് പരിസരത്ത് വെച്ചാണ് പെണ്‍കുട്ടി പീഡനത്തിന് വിധേയയായതെന്ന് പോലീസ് അറിയിച്ചു.

 

0Shares

The Latest