Categories
news

തലയോലപ്പറമ്പ് കൊലപാതകം: എല്ലിന്‍ കഷണങ്ങള്‍ മനുഷ്യന്റേതല്ല.

കോട്ടയം: തലയോലപ്പറമ്പില്‍ സ്വകാര്യ പണമിടപാടുകാരന്‍ മാത്യുവിനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ സംഭവത്തില്‍ കണ്ടെടുത്ത എല്ലിന്‍ കഷണങ്ങള്‍ മനുഷ്യന്റേതല്ലെന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്. എട്ടു വര്‍ഷം മുമ്പ് മാത്യുവിനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്നു പറയുന്ന സ്ഥലത്ത് ഇപ്പോള്‍ ഒരു ബഹു നിലകെട്ടിടമാണുള്ളത്.

മൃതദേഹാവശിഷ്ടങ്ങള്‍ക്കായി കെട്ടിടത്തിന്റെ തറതുരന്ന് നടത്തിയ പരിശോധനയില്‍ നിര്‍ണായകമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. കെട്ടിടത്തിന്റെ തൊട്ടടുത്തുള്ള പറമ്പില്‍ നിന്നാണ് എല്ലിന്‍ കഷണങ്ങള്‍ കണ്ടെടുത്തത്. കെട്ടിടത്തിന്റെ നിര്‍മ്മാണ സമയത്ത് വാട്ടര്‍ ടാങ്കിനായി കുഴിച്ച സ്ഥലത്തെ മണ്ണ് ഇപ്പോള്‍ എല്ലിന്‍ കഷണങ്ങള്‍ ലഭിച്ച പറമ്പിലേക്ക് മാറ്റിയിരുന്നതായി സ്ഥലം ഉടമ പറയുന്നു.

0Shares

The Latest