Categories
news

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് മദ്രാസ് ഹൈക്കോടതി.

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ സംശയമുന്നയിച്ച് മദ്രാസ് ഹൈക്കോടതി. ജയലളിതയുടെ രോഗവിവരവും മരണകാരണവും സംബന്ധിച്ചുള്ള വിവരങ്ങള്‍ എന്തുകൊണ്ടു പുറത്തുവിടുന്നില്ലെന്ന് കോടതി ചോദിച്ചു. ജയലളിതയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡി എം കെ പ്രവര്‍ത്തകന്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം.

ജയലളിതയുടെ മരണത്തില്‍ നിരവധി മാധ്യമങ്ങളും സംശയം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യത്തെക്കുറിച്ച് വിശദീകരിക്കാന്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്കും ജയലളിത ചികിത്സയില്‍ കഴിഞ്ഞ അപ്പോളോ ആശുപത്രിക്കും കോടതി നോട്ടീസ് അയച്ചു. ജയയുടെ മരണത്തില്‍ വ്യക്തിപരമായി തനിക്കും സംശയങ്ങളുണ്ടെന്നും ജസ്റ്റീസ് വൈദ്യനാഥന്‍ പറഞ്ഞു. കേസ് ജനുവരി നാലിലേക്ക് കോടതി മാറ്റി.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest