Categories
news

തമിഴ്‌നാട്ടില്‍ അമ്മയ്ക്കു പകരം ചിന്നമ്മ.

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍ ശശികലാ നടരാജനെ അണ്ണാ.ഡി.എം.കെയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഭരണഘടന പ്രകാരം പുതിയ ആളെ തെരഞ്ഞെടുക്കും വരെ ശശികലയായിരിക്കും ജനറല്‍ സെക്രട്ടറി സ്ഥാനത്ത്. ചെന്നൈയില്‍ ചേര്‍ന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ഈ തീരുമാനം സംബന്ധിച്ച പ്രമേയം പാസ്സാക്കിയത്.

ജയലളിതയുടെ പിന്‍ഗാമിയാര് എന്ന ചോദ്യത്തിന് പ്രവര്‍ത്തകരും നേതാക്കളും ഒന്നടങ്കം ശശികലയെയാണ് നിര്‍ദേശിച്ചത്. ശശികലയെ പാര്‍ട്ടി ചുമതല ഏല്‍പ്പിക്കുന്നുവെന്നും ജയലളിതയ്ക്ക് ഭാരതരത്‌ന പുരസ്‌കാരം നല്‍കണമെന്നും അടക്കം 14 പ്രമേയങ്ങളാണ് ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പാസ്സാക്കിയത്. എന്നാല്‍ ശശികലാ നടരാജനെ ജനറല്‍ സെക്രട്ടറിയാക്കുന്നത് ചോദ്യം ചെയ്ത് ശശികല പുഷ്പ എം.പി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *