Categories
തമിഴകത്തിന്റെ ‘ഇദയകനി’ക്ക് അന്ത്യ വിശ്രമം എംജിആര്‍ സ്മൃതി മണ്ഡപത്തിനടുത്ത്.
Trending News




Also Read
ചെന്നൈ: തമിഴകത്തിന്റെ ‘പുരട്ച്ചി തലൈവി’ക്ക് മറീന ബീച്ചില്‍ അന്ത്യ വിശ്രമം. രാജാജി ഹാളില്‍ ഇന്നു വൈകിട്ട് നാലുമണി വരെ നടക്കുന്ന പൊതുദര്‍ശനത്തിനു ശേഷം ജയലളിതയുടെ സംസ്‌കാരം വൈകീട്ട് ആറിന് നടക്കും. ഗുരുവും മാര്‍ഗ്ഗദര്‍ശ്ശിയുമായിരുന്ന എംജിആറിന്റെ സ്മൃതിമണ്ഡപത്തിനു തൊട്ടരികില്‍ തന്നെയായിരിക്കും തമിഴ് ജനതയുടെ എക്കാലത്തെയും പ്രിയങ്കരിയായ അമ്മയുടെ ഭൗതികശരീരം സംസ്‌കരിക്കുന്നത്.
സെപ്തംബര്‍ 22നാണ് ശ്വാസകോശ രോഗം ബാധിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നതിനിടെയാണ് ഞായറാഴ്ച്ച വൈകിട്ട് അപ്രതീക്ഷിതമായി ഹൃദയസ്തംഭനം ഉണ്ടായത്. ജയയുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഒടുവില്‍ എല്ലാം നിഷ്ഫലമാവുകയാണുണ്ടായത്. ഇന്നലെ രാത്രി ഏറെ വൈകീട്ടാണ് മരണവിവരം അപ്പോളോ ആശുപത്രി അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
Sorry, there was a YouTube error.