Categories
news

തന്നെ പ്രതിപക്ഷം സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന് – പ്രധാനമന്ത്രി.


അഹമ്മദാബാദ്: നോട്ട് പ്രതിസന്ധി വിഷയത്തില്‍ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ പ്രതിപക്ഷം തന്നെ അനുവദിച്ചില്ലെന്ന വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ നിലപാട് രാഷ്ട്രപതിയെപ്പോലും രോഷാകുലനാക്കിയെന്നും മോദി പറഞ്ഞു. അഹമ്മദാബാദില്‍ പാല്‍ കര്‍ഷകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ പാവങ്ങളുടെ കൈകള്‍ക്ക് ശക്തി പകരുന്നതിനാണ് നോട്ട് അസാധുവാക്കല്‍ പോലുള്ള നടപടികള്‍ സ്വീകരിച്ചത്.

എന്നാല്‍ 100, 50 നോട്ടുകളുടെ മൂല്യം അതുവഴി ഉയര്‍ന്നു. വ്യാജ കറന്‍സി റാക്കറ്റുകളുടെയും ഭീകരരുടെയും ശക്തി ചോര്‍ത്തിക്കളയാന്‍ ഇതിലൂടെ സാധിക്കുകയും ചെയ്തു. അഴിമതി രഹിത രാജ്യത്തോടൊപ്പം നമ്മെക്കുറിച്ച് ചിന്തിക്കാതെ വരും തലമുറയ്ക്കുവേണ്ടി ചിന്തിക്കുന്നവരുടെ രാജ്യമാണിതെന്നും മോദി വ്യക്തമാക്കി.  ബാങ്കിലോ എടിഎമ്മിലോ വരിനിന്നു സമയം കളയാതെ എല്ലാവരും ഇ-വോലറ്റുകളിലൂടെയും ഇ-ബാങ്കിലൂടെയും ഇടപാടുകള്‍ നടത്തണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest