Categories
തദ്ദേശപങ്കാളിത്ത ബജറ്റിംഗിനെക്കുിച്ചുള്ള ബ്രിക്സ് സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കമായി.
Trending News




Also Read
കൊച്ചി: തദ്ദേശപങ്കാളിത്ത ബജറ്റിംഗിനെക്കുറിച്ച് ബ്രിക്സ് രാജ്യങ്ങളുടെ ത്രിദിന സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കമായി. ഗ്രാമങ്ങളുടെ വികസനത്തിന് പഞ്ചായത്ത് രാജ് സംവിധാനം ശക്തമാക്കണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. ബ്രിക്സ് അധ്യക്ഷപദവി ഇന്ത്യ ഏറ്റെടുത്തശേഷം നടത്തുന്ന രണ്ടാമത്തെ സമ്മേളനമാണ് കൊച്ചിയിലേത്.
നഗരങ്ങളുടേയും ഭരണസംവിധാനങ്ങളുടേയും കൂട്ടായ്മ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തദ്ദേശപങ്കാളിത്ത ബജറ്റിംഗിനെ കുറിച്ചാണ് സമ്മേളനത്തില്‍
ചര്‍ച്ചചെയ്തത്. ഗ്രാമങ്ങളുടെ വികസനം സാധ്യമാകണമെങ്കില്‍ പഞ്ചായത്തീരാജ് സംവിധാനം ശക്തിപ്പെടണമെന്ന് ഉദ്ഘാടനം ചെയ്ത കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. പഞ്ചായത്തുകള്‍ക്ക് നല്‍കിയിരുന്ന കേന്ദ്രഫണ്ട് 30000 കോടിയില്‍ നിന്ന് 2 ലക്ഷം കോടിയായി ഉയര്‍ത്തിയിട്ടുണ്ട്. ഇതിനായി പഞ്ചായത്തുകള്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സമഗ്രവും സന്തുലിതവുമായ വികസനമാണ് ലക്ഷ്യം വെക്കുന്നത്. ഇതിനായി പഞ്ചായത്തുകള്‍ക്ക് നല്കുന്ന മുഴുവന്‍ തുകയും പഞ്ചായത്തുകളിലെത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും മന്ത്രി പറഞ്ഞു.
വെളിയിടമുക്ത കേരളം പദ്ധതി നടപ്പിലാക്കിയ കേരളത്തെ മന്ത്രി അഭിനന്ദിച്ചു.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്