Categories
തട്ടിപ്പു കേസില്‍ സന്തോഷ് മാധവനെതിരെ കുറ്റപത്രം നല്കി.
Trending News




Also Read
കൊച്ചി: ഹോട്ടല്‍ ബിസിനസ് നടത്താമെന്ന് വാഗ്ദാനം നല്കി പ്രവാസി മലയാളിയുടെ കൈയ്യില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ വിവാദ സ്വാമി സന്തോഷ് മാധവനെതിരെ കുറ്റപത്രം നല്കി. ദുബായിലെ ഫോര്‍ച്യൂണ്‍ ഹോട്ടല്‍ ഒരുമിച്ച് നടത്താമെന്ന് വാഗ്ദാനം നല്കി പ്രവാസി മലയാളിയായ സെറാഫിന് എഡ്വിനെ കബളിപ്പിച്ച് 50 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. ഈ കേസില്‍ സന്തോഷ് മാധവനു പുറമേ കിളിമാനൂര്‍ സ്വദേശി സെയ്ഫുദ്ദീനും കൂട്ടു പ്രതിയാണ്. പണം തട്ടിയെടുത്ത് കേരളത്തിലേക്ക് രക്ഷപ്പെട്ട ഇയാള്‍ സ്വാമി അമൃത ചൈതന്യ എന്ന പേരില്‍ കൊച്ചിയില്‍ താമസിക്കുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ഇയാള്‍ സന്തോഷ് മാധവനാണെന്നു പുറത്തറിഞ്ഞത് തട്ടിപ്പു കേസിലെ പരാതിയുടെ അടിസ്ഥാനത്തിലാണ്. കൊച്ചി കേന്ദ്രീകരിച്ച് സന്തോഷ് മാധവന് തന്നെ നടത്തിയിരുന്ന അനാഥാലയത്തിലെ കുട്ടികളെ പീഡിപ്പിച്ച കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. പ്രവാസിയില്‍ നിന്നും തട്ടിയെടുത്ത പണം ഉപയോഗിച്ച് എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഭൂമിയും ഫ്ളാറ്റുകളും സന്തോഷ് മാധവന് വാങ്ങി കൂട്ടിയിട്ടുണ്ട്. പിന്നീട് ഇയാളുടെ വിവാദമായ ഭൂമി ഇടപാടുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.


ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്