Categories
news

തകര്‍ന്നു വീണ ബ്രസീലിയന്‍ വിമാനത്തിന്റെ ബ്ലാക്‌ബോക്‌സ് കണ്ടെത്തി.

അമേരിക്ക: കോപ്പസുഡാഅമേരിക്കാന ടൂര്‍ണ്ണമെന്റില്‍ പങ്കോടുക്കാന്‍ പോയ ബ്രസീലിന്‍ ഫുട്‌ബോള്‍ താരങ്ങളുമായി അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. തകര്‍ന്നു വീണ വിമാനാവശിഷ്ട്ങ്ങള്‍ക്കിടയില്‍ നിന്നാണ് ബ്ലാക്ക് ബോക്‌സ് ലഭിച്ചത്. പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായ നിലയിലാണ് ഇത് ലഭിച്ചത്. അപകടത്തെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കാന്‍ വ്യോമായന വിഭാഗം ബ്ലാക്ക് ബോക്‌സ് ശാസ്ത്രീയ പരിശോധനയ്ക്കയച്ചിരിക്കുകയാണ്.

blackboxes

plaincrash2

ബ്രസീലിലെ ഷാപ്പോകൊയിന്‍സ് ഫുട്‌ബോള്‍ ക്ലബ് അംഗങ്ങളും മാധ്യമ പ്രവര്‍ത്തകരും ഓഫീഷ്യല്‍സുടക്കം 76 പേരാണു അപകടത്തില്‍ കൊല്ലപ്പെട്ടത്. ഇന്ധനം തീര്‍ന്നതാകാം അപകടത്തിനു കാരണമെന്നാണ് പ്രാഥമീക നിഗമനം. സാങ്കേതിക തകരാര്‍ ഉണ്ടെന്ന വിവരമാണ് അവസാനമായി ലഭിച്ചിരുന്നത്. വിമാനത്തിന്റെ ബ്ലാക്‌ബോക്‌സ് ലഭിച്ചതിനാല്‍ അപകടത്തിന്റെ ശരിയായ കാരണം എന്താണെന്ന ദുരൂഹത മാറണമെങ്കില്‍ ഇത് വിശദമായി പരിശോധിക്കേണ്ടതുണ്ട് എന്ന് ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു.

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest