Categories
news

ഡ്രോണുകള്‍ തിരികെ നല്‍കാന്‍ തയ്യാറെന്ന് ചൈന: തങ്ങള്‍ക്ക് വേണ്ടെന്ന് ട്രംപ്.

വാഷിങ്ടണ്‍: ദക്ഷിണ ചൈനക്കടലില്‍ നിന്ന് പിടിച്ചെടുത്ത അമേരിക്കയുടെ ഡ്രോണ്‍ തിരികെ നല്‍കാമെന്ന് ചൈന. കടലിലുള്ള തങ്ങളുടെ കപ്പലുകളുടെയും ലൈഫ് ബോട്ടുകളുടെയും സുരക്ഷ ഉറപ്പാക്കാനാണ് ഡ്രോണ്‍ പിടിച്ചെടുത്തതെന്നാണ് ചൈനയുടെ വിശദീകരണം. എന്നാല്‍ പിടിച്ചെടുത്ത ഡ്രോണുകള്‍ തിരികെ വേണ്ടെന്നും അത് കൈയ്യില്‍ സൂക്ഷിച്ചുവച്ചോളൂവെന്നുമായിരുന്നു നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രതികരണം.

യു.എസ്.എന്‍.എസ് ബൗഡിച്ച് എന്ന കപ്പലാണ് സമുദ്ര ഗവേഷണത്തിനായി ഡ്രോണുകള്‍ അയച്ചതെന്നും അത് തിരികെ വിളിക്കാനിരിക്കെയാണ് ചൈന പിടിച്ചെടുത്തതെന്നുമാണ് യു.എസ് വ്യക്തമാക്കിയത്.

0Shares

The Latest