Categories
ഡല്‍ഹിയില്‍ മൂന്നര വയസുകാരിയെ പീഡിപ്പിച്ചു.
Trending News
കാഞ്ഞങ്ങാട് റിയൽ ഹൈപ്പർ മാർക്കറ്റിൽ വനിതാ കൗൺസിലർമാർക്കുള്ള സ്വീകരണവും ക്രിസ്തുമസ് ന്യൂ ഇയർ സമ്മാന വിതരണവും നടന്നു
കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പും മറ്റു വകുപ്പുകളും ചേർന്ന് തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിൽ സംരംഭക സഭ സംഘടിപ്പിച്ചു
റാഷിദിൻ്റെ ദുരൂഹ മരണം; കുടുംബത്തിൻ്റെയും ജനങ്ങളുടെയും സംശയം ദൂരീകരിക്കണം; ഉന്നതസംഘം അന്വേഷിക്കണമെന്നും ആവശ്യം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
Also Read
ന്യൂഡല്‍ഹി: മൂന്നര വയസുകാരിയെ മാനഭംഗപ്പെടുത്തിയശേഷം ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ച അയല്‍വാസി അറസ്റ്റില്‍. നോര്‍ത്ത് ഡല്‍ഹിയിലെ ഹരിജന്‍ ബസ്തി സ്വദേശിയായ ബല്‍ബീര്‍ (35) ആണ് അറസ്റ്റിലായത്. ആനന്ദ് പര്‍ബത്ത് സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. മാതാപിതാക്കള്‍ വീട്ടിലില്ലാത്ത തക്കം നോക്കിയെത്തിയ പ്രതി പെണ്‍കുട്ടിയെ റെയില്‍വേ ട്രാക്കിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും ഉപദ്രവിക്കുകയുമായിരുന്നു. ഇതിനുശേഷം ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താനും ശ്രമിച്ചു. കുട്ടി മരിച്ചുവെന്ന ധാരണയില്‍ അവിടെ നിന്നും ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ മധൂര്‍ വര്‍മ്മ പറഞ്ഞു.
സംഭവദിവസം ഇയാള്‍ക്കൊപ്പം പെണ്‍കുട്ടി നടന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട ആറ് വയസ്സുള്ള സഹോദരിയാണ് വിവരം രക്ഷതാക്കളെ അറിയിച്ചത്. രക്ഷിതാക്കള്‍ പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസെത്തി ബീര്‍ബലിനെ ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.
Sorry, there was a YouTube error.