Categories
ട്രക്കുകളും കാറുകളുമുൾപ്പെടെ 56 വാഹനങ്ങള്‍ കൂട്ടിയിടിച്ചു: 17 മരണം.
Trending News




Also Read
ബെയ്ജിംഗ്: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ചൈനയിലെ ഷാംഗ്സി പ്രവിശ്യയിലെ അതിവേഗപാതയായ ബെയ്ജിംഗ്–കുൻമിംഗിൽ ട്രക്കുകളും കാറുകളുമുൾപ്പെടെ 56 വാഹനങ്ങളാണ് കൂട്ടിയിടിച്ചത് 17 പേർ മരിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
അപകടത്തിൽ 37 പേർക്കു പരിക്കേറ്റതായും സിൻഹുവ റിപ്പോർട്ട് ചെയ്തു. കൂട്ടിയിടിയിൽ ട്രക്കുകൾക്കിടയിൽപ്പെട്ട് കാറുകൾ ഞെരിഞ്ഞമർന്നായിരുന്നു അപകടം. മഴയും മൂടൽമഞ്ഞും മൂലം റോഡിലൂടെയുള്ള ഗതാഗതം ദുഷ്കരമായിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
Sorry, there was a YouTube error.