Categories
ട്രംപ് വന്ന വഴി മറന്നെന്ന് തുറന്നടിച്ച്- ട്രംപ് ക്യാമ്പ്.
Trending News




Also Read
അമേരിക്ക: ഹിലരി ക്ലിന്റെനെതിരായുള്ള ഇമെയില്‍ വിവാദത്തില്‍ തുടരന്വേഷണം വേണ്ടെന്ന നിയുക്ത യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ ട്രംപ് ക്യാമ്പിലെ ഒരു വിഭാഗം ആരാധകര്‍ പ്രതിഷേധിച്ചു. ട്രംപിന്റെ ഈ നിലപാട് വഞ്ചനാപരവും തെരഞ്ഞെടുപ്പ് വാഗ്ദാന ലംഘനവുമാണെന്നാണ് ട്രംപ് ആരാധകരുടെ ആരോപണം.
ട്രംപ് ഒബാമ കെയറിലും , മുസ്ലീം വിരുദ്ധതയിലും നിലപാടുമാറ്റിയത് ക്ഷമിച്ച ട്രംപ് ആരാധകര്‍ ഇത്തവണ അതിന് തയ്യാറായില്ല. രണ്ടാം സ്ഥാനാര്‍ത്ഥി സംവാദത്തിനിടെ ഇമെയില്‍ വിവാദം ചര്‍ച്ചയായപ്പോഴാണ് ഔദ്യോഗിക മെയിലുകളയക്കാന്‍ സ്വകാര്യ സെര്‍വര്‍ ഉപയോഗിച്ച ഹിലരിയെ താന്‍ പ്രസിഡന്റായാല്‍ ജയിലിലടക്കുമെന്നാണ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. ട്രംപിനെ വിശ്വസിച്ച് ഹിലരിക്കെതിരെയുള്ള ഈ പ്രസ്ഥാവനയെ ‘ട്രംപ് ക്യാമ്പ് ‘അവരുടെ പ്രധാന മുദ്രാവാക്യങ്ങളിലൊന്നാക്കി മാറ്റി.
എന്നാല്‍ പ്രസിഡന്റിന്റെ 100 ദിന കര്‍മ്മ പരിപാടികള്‍ പ്രഖ്യാപിക്കുന്ന വീഡിയോ സന്ദേശത്തില്‍ മുന്‍ നിലപാടുകളില്‍ നിന്ന് ട്രംപ് മലക്കം മറിഞ്ഞു. ഇതേ തുടര്‍ന്ന് തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍നിന്ന് കരകയറാന്‍ ഹിലരിക്ക് സമയം നല്‍കുന്നുവെന്നാണ് ട്രംപിന്റെ വിശദീകരണം. ഹിലരിയുടേത് രാജ്യദോഹകുറ്റമാണെന്നും അവരെ ജയിലിലടക്കുക തന്നെ വേണമെന്നും ഉചിതമായ തീരുമാനമെടുത്തില്ലെങ്കില്‍ ട്രംപിനെതിരെ കടുത്ത പ്രതിഷേധങ്ങള്‍ നേരിടേണ്ടി വരുമെന്നും ട്രംപ് ആരാധകര്‍ മുന്നറിയിപ്പ് നല്കി.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്