Categories
news

ട്രംപിന്റ ഓരോവാക്കും അമേരിക്കന്‍ കമ്പനികൾക്കുണ്ടാക്കുന്നത് കോടികളുടെ നഷ്ടം.

വാഷിങ്ടൺ:  ട്രംപിന്റ വാക്കുകള്‍ അമേരിക്കയുടെ നയങ്ങളുടെ ഭാഗമാകുന്നു എന്നത് കൊണ്ടാവണം ആകാംക്ഷയോടെയാണ് ലോകവും രാജ്യവും അമേരിക്കയുടെ നിയുക്ത പ്രസിടെന്റിന്റെ  വാക്കുകള്‍ കേള്‍‍ക്കാറ്. ട്രംപിന്റെ വാക്കുകളുടെ അടിസ്ഥാനത്തിൽ ഓഹരി വിപണിയിലും മാറ്റമുണ്ടാകുന്നു. അത്കൊണ്ട് അമേരിക്കന്‍ കമ്പനികൾക്കുണ്ടാക്കുന്നത് കോടികളുടെ നഷ്ടമാണ്. ഇതിനകം നിരവധി കമ്പനികള്‍‍ ട്രംപിന്റെ പ്രസ്താവനയോടെ നഷ്ടം നേരിട്ടുകഴിഞ്ഞു.

ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം കഴിഞ്ഞ ദിവസം ട്രംപിന്റെ ഒരു ട്വീറ്റ് അമേരിക്കന്‍ വിമാന കമ്പനിക്കുണ്ടാക്കിയത് ഇരുപത്തി മുവ്വായിരം കോടിയിലേറെ രൂപയുടെ നഷ്ടമാണ്. കമ്പനിയില്‍ നിന്നുള്ള വിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ പുനപരിശോധിക്കുമെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. ഇതോടെ കമ്പനിക്ക് ഓഹരി വിപണിയില്‍ വന്‍ ഇടിവുണ്ടായി. അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ് എഫ് 35 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാര്‍ അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം ലോക്ഹീഡ് മാര്‍ട്ടിനുമായി ഒപ്പിട്ടത്.

 

കരാറിന് ചെലവ് കൂടുതലാണെന്നും ഇത് പരിശോധിക്കുമെന്നും  ട്രംപിന്റ ട്വീറ്റിന്  പിന്നാലെ ഓഹരി വിപണിയില്‍ കമ്പനിക്കുണ്ടായത് ഇരുപത്തി മുവ്വായിരം കോടിയിലേറെ രൂപയുടെ നഷ്ടമാണ്. വിപണി ആരംഭിച്ചപ്പോള്‍ നാല് ശതമാനമായിരുന്നു ഓഹരിയില്‍ ഇടിവ്. വ്യാപാരം അവസാനിക്കുന്നതിന് മുന്‍പ് ഇത് 2 ശതമാനമാക്കാന്‍ കമ്പനിക്ക് സാധിച്ചു. എങ്കിലും ട്രംപിന്റെ നിലപാടുള്‍ കമ്പനിയുടെ നടപടികളെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ട്രംപിന്റെ നിലപാടുകള്‍ക്കൊത്ത് കമ്പനിക്ക് തങ്ങളുടെ ചെലവ് വലിയ തോതില്‍ ചുരുക്കേണ്ടിവരും. നിയുക്ത പ്രസിഡന്റിന്റെ സംശയങ്ങള്‍ ദുരീകരിക്കാനുള്ള എല്ലാ അവസരങ്ങളേയും സ്വാഗതം ചെയ്യുന്നതായി കമ്പനി അറിയിച്ചു.

 

0Shares

The Latest