Categories
news

ട്രംപിനെതിരായ പ്രതിഷേധ പ്രകടനത്തിനിടെ വെടിവെയ്പ്പ്.

വാഷിങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട  ഡൊണാള്‍ഡ് ട്രംപിനെതിരെ വന്‍ പ്രതിഷേധം വ്യാപിക്കുകയാണ്‌.  ഇന്നലെ  വാഷിങ്ടണിലെ സീറ്റില്‍ പ്രതിഷേധ പ്രകടനം നടത്തിയവരുമായി ചിലര്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത് വെടിവെപ്പിലാണ് കലാശിച്ചത്.

1

go-back-trump

പ്രതിഷേധകാര്‍ക്ക് ഇടയില്‍ നിന്ന് വെടിയുയര്‍ത്ത അക്രമി രക്ഷപ്പെട്ടതായും ഇയാള്‍ക്കുള്ള തിരച്ചില്‍ ഊര്‍ജിതമാകിട്ടുണ്ടെന്നാണ്  സീറ്റില്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അസിസ്റ്റന്റ് ചീഫ് റോബര്‍ട്ട് മെര്‍നര്‍ പറയുന്നത്.  ഇന്നലെ ഉണ്ടായ വെടിവെപ്പില്‍ 5 പേര്‍ക്ക് പരിക്കേറ്റിരുന്നു. അതില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെ ട്ടതായാണ് വിവരം. ചിലയിടങ്ങളില്‍ യുഎസ് പതാക പ്രതിഷേധക്കാര്‍ കത്തിച്ചതായും നിരവധി ഇടങ്ങളില്‍ തീവെപ്പ്‌മുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest