Categories
ടോം ജോസഫ് തിരിച്ചുവരുന്നു…
Trending News




കൊച്ചി: മുന്‍ ഇന്ത്യന്‍ വോളിബോള്‍ ടീം ക്യാപ്റ്റന്‍ ടോം ജോസഫ് എറണാകുളത്ത് നടക്കുന്ന സംസ്ഥാന സീനിയര്‍ ചാംപ്യന്‍ഷിപ്പില്‍ കോഴിക്കോടിന് വേണ്ടി വീണ്ടും കളിക്കളത്തിലെത്തുന്നു. പത്തനംതിട്ടയില്‍ രണ്ട് വര്‍ഷം മൂന്‍പ് നടന്ന സംസ്ഥാന ചാംപ്യന്ഷിപ്പിനിടെയാണ് ടോം ജോസഫിന് പരിക്കേറ്റത്. ഏപ്രിലില്‍ ഗോവയില്‍ നടന്ന അഖിലേന്ത്യാ ചാംപ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയെങ്കിലും, വീണ്ടും പരിക്കേറ്റതിനാൽ കളിക്കാൻ പറ്റിയില്ല.
Also Read
പരിക്ക് ഭേദമായതിന് ശേഷമുള്ള ആദ്യ മത്സരത്തിനാണ് ടോം ഇറങ്ങുന്നത്. കൊച്ചിന് റിഫൈനറയില്‍ കഠിന പരിശീലനത്തിലാണ് ടോം ജോസഫും കൂട്ടരും ഇപ്പോൾ. അഞ്ചു വര്‍ഷത്തോളം ഇന്ത്യന്‍ ടീമില്‍ സ്ഥിരസാനിധ്യമായിരുന്ന ടോം ജോസഫ് ഒരു ഇടവേളക്ക് ശേഷം തിരിച്ചു വരുമ്പോള്‍ കായികപ്രേമികള്‍ കാത്തിരിക്കുന്നത് ഗ്യാലറികളെ ആവേശതിമിർപ്പിലാക്കിയിരുന്ന തകര്‍പ്പന്‍ സ്മാഷുകളെയാണ്.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്