Categories
ടൈംസ് നൗവിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി രാജിവെച്ചു.
Trending News




Also Read
മുംബൈ: ടൈംസ് നൗവിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി ചാനലില്‍ നിന്ന് രാജിവെച്ചു. രാജിക്കാര്യം ചാനലിെന്റ എഡിറ്റോറിയല്‍ മീറ്റിങ്ങിലാണ് അര്‍ണാബ് അറിയിച്ചത്. ടൈംസ് നൗവിനൊപ്പം ഇ.ടി നൗവിലെ സ്ഥാനവും അര്‍ണാബ് രാജിവെച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്.സ്വന്തമായി മാധ്യമ സ്ഥാപനം തുടങ്ങുന്നതിന്റെ ഭാഗമായാണ് രാജിവക്കുന്നതെന്നാണ് സൂചന. തന്റെ പ്രതിദിന ചര്‍ച്ചാ പരിപാടിയില്‍ എതിരഭിപ്രായങ്ങളെ അടിച്ചൊതുക്കുന്ന ഏകാധിപത്യ നിലപ്പാടിന്റെ പേരില്‍ അര്‍ണാബ് ഗോസ്വാാമിയ്ക്കെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുന്ന അര്‍ണബിന്റെ നിലപാടുകളും ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. പാക് തീവ്രവാദികളുടെ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദ്ദേഹത്തിന് കേന്ദ്ര സര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷയൊരുക്കിയത് ഈയിടെ വാര്‍ത്തായായിരുന്നു.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്