Categories
news

ടെമ്പോയില്‍ കയറിയ മൂര്‍ഖന്‍ പാമ്പ്..!!


കാസർകോട്: ദേശീയ പാതയിലെ ചീറിപായുന്ന വാഹനങ്ങള്‍ കണ്ട് ഇഴഞ്ഞു നീങ്ങുന്ന പാമ്പിനും തോന്നിക്കാണും ഡ്രൈവിങ്ങ് പഠിച്ചേക്കാമെന്ന്…  ഒന്നിനെയും പേടിയില്ലാത്ത മനുഷ്യര്‍ക്ക് പാമ്പെന്ന് കേട്ടാല്‍ പേടിയാ…  കാസർകോട് കുമ്പള ടൗണിലെ ദേശീയ പാതയിലൂടെ ഇഴഞ്ഞി  വരുന്ന മൂര്‍ഖന്‍ പാമ്പിനെ കണ്ട് ടെമ്പോ നിര്‍ത്തിയ ഡ്രൈവര്‍ക്ക് എട്ടിന്റെ പണി കിട്ടി. വണ്ടി നിര്‍ത്തിയ തക്കം നോക്കി പാമ്പ് മുന്‍ഭാഗത്തെ ടയര്‍ വഴി അകത്തേക്ക് കടന്നു.

ഡ്രൈവര്‍ നിലവിളിച്ച് ഇറങ്ങിയോടിയതോടെ ടെമ്പോയുടെ പിറക് ഭാഗത്തുണ്ടായിരുന്ന കോണ്‍ക്രീറ്റ് തൊഴിലാളികളും ഇറങ്ങിയോടി. ഏറെ പണിപ്പെട്ട് പാമ്പിനെ ടെമ്പോയില്‍നിന്നും  പുറത്താക്കുന്നതുവരെ ദേശീയ പാതയില്‍ ഗതാഗതതടസ്സവുമുണ്ടായി.  വിവരമറിഞ്ഞ് കുമ്പള പോലീസും സ്ഥലത്തെത്തിയിരുന്നു.

 

0Shares

The Latest