Categories
ടിക്കറ്റ് ചാര്‍ജ് വർധിപ്പിച്ചു : കെ.എസ്.ആര്.ടി.സി, കെ.യു.ആര്.ടി.സി എ.സി ബസുകള്‍.
Trending News




Also Read
തിരുവനന്തപുരം: എ.സി യാത്രാ ബസുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സേവനനികുതി ഏര്‍പ്പെടുത്തിയതോടെ കെ.എസ്.ആര്.ടി.സിയുടെയും കെ.യു.ആര്.ടി.സിയുടേയും എ.സി ബസുകളില്‍ ടിക്കറ്റ് ചാര്‍ജില്‍ വര്‍ദ്ധനവ്. പുതിയ സാമ്പത്തിക നയത്തിന്റെ ഭാഗമായി ജൂണ്‍ ഒന്ന് മുതലാണ് എ.സി ബസുകളില്‍ ആറുശതമാനം സേവനനികുതി ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്.
തിരുവനന്തപുരത്ത് നിന്ന് ബംഗ്ളുരുവിലേക്ക് മാത്രം സീസണനുസരിച്ച് 81 രൂപയുടെ വരെ വര്‍ധനയുണ്ടാകും. ഭൂരിഭാഗം ടിക്കറ്റുകളും ഓണ്‍ലൈന്‍ വഴി ബുക്കുചെയ്യുന്നതായതിനാല്‍ നികുതി ഈടാക്കാന്‍ സോഫ്റ്റ് വെയറില്‍ മാറ്റം വന്നാല്‍ മാത്രമെ ഈയാഴ്ചയോടെ പുതുക്കിയ ചാര്‍ജ് ഈടാക്കുകയുള്ളു. തിരുവനന്തപുരം ബംഗളൂരു നിലവിലെ നിരക്ക് 1265രൂപ.76 രൂപ സേവനനികുതി കൂടി വരുന്നതോടെ ഇത് 1341 രൂപയായി ആയി ഉയരും. ഞായറാഴ്ചകളില്‍ ഇത് 1431 ആകും.
തിരുവനന്തപുരത്ത് നിന്ന് കോയമ്പത്തൂരിലേക്ക് 34 രൂപയും കോഴിക്കോട്ടേക്ക് 31 രൂപയും കൂടും. മംഗലുരുവിലേക്ക് 861 രൂപയായിരുന്നു ഇതുവരെ ചാര്‍ജെങ്കില്‍ ഇനിയത് 913 രൂപയാകും. സുല്‍ത്താന്‍ ബത്തേരിയ്ക്ക് പോകാന്‍ 40 രൂപയും എറണാകുളത്തേക്ക് പോകാന്‍ 17 രൂപയും പുതുക്കിയ ചാര്‍ജ് ഈടാക്കുമ്പോള്‍ നല്ക്കേണ്ടി വരും.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്