Categories
news

ജോര്‍ദാനിലെ കരാക്കില്‍ അജ്ഞാത സംഘം ഏഴു പേരെ വെടിവെച്ചു കൊന്നു.

അമ്മന്‍: തെക്കന്‍ ജോര്‍ദാനിലെ കരാക്കില്‍ ഏഴു പേരെ അജ്ഞാത സംഘം വെടിവെച്ചു കൊന്നു. ജോര്‍ദാന്റെ തലസ്ഥാനമായ അമ്മനിലെ  പ്രമുഖ വിനോദ സഞ്ചാരകേന്ദ്രമായ കരാക്കിലെ വിവിധ ഇടങ്ങളിലാണ് ആയുധധാരികള്‍ ആക്രമണം നടത്തിയത്. അക്രമണത്തില്‍ ഒരു കനേഡിയന്‍ വിനോദ സഞ്ചാരി അടക്കം ഏഴു പേര്‍ കൊല്ലപ്പെട്ടു.

പ്രദേശത്തെ വീട്ടില്‍ ഒളിച്ചിരുന്ന ആയുധധാരികള്‍ പോലീസ് സംഘത്തെ ആക്രമിക്കുകയായിരുന്നു. അതേസമയം, നഗരത്തിലെ ഒരു കെട്ടിടത്തിൽ ഒളിച്ചിരുന്ന ആയുധധാരികള്‍ കരാക്ക് പോലീസ് സ്റ്റേഷനു നേരെയും വെടിവെച്ചു. ആക്രമണത്തില്‍ നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റു. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

0Shares

The Latest