Categories
ജാക്കിച്ചാന് ആദരവായി ഓസ്‌കര്‍ അംഗീകാരം.
Trending News

Also Read
ലോസ് ആഞ്ചലസ് : അരനൂറ്റാണ്ടിലേറെ നീണ്ട ചലച്ചിത്ര ജീവിതത്തിനൊടുവില്‍ ജാക്കിച്ചാന് ആദരവായിട്ട് ഓസ്‌കര്‍ അംഗീകാരം. ഇരുനൂറിലേറെ സിനിമകളില്‍ അഭിനയിച്ച ജാക്കിച്ചാന് (62) ഓണററി ഓസ്‌കറാണു ഹോളിവുഡില്‍ നടന്ന ചടങ്ങില്‍ സമ്മാനിച്ചത്. കോമഡി ആക്ഷന്‍ പടങ്ങള്‍ മാത്രം ചെയ്യുന്ന ജാക്കിച്ചാന് ഈ ഓസ്‌കാര്‍ പുരസ്‌കാരം സ്വപ്‌നമായിരുന്നു. നീയെന്നാണ് ഓസ്‌കര്‍ പുരസ്‌കാരം നേടുക എന്ന് അച്ഛന്റെ വാക്കുകള്‍ ഈ ചടങ്ങില്‍ വെച്ച് ജാക്കിച്ചന്‍ ഓര്‍ത്തു.
23 വര്‍ഷം മുന്‍പ് ഹോളിവുഡ് താരം സില്‍വസ്റ്റര്‍ സ്റ്റാലന്റെ വീട്ടില്‍ പോയപ്പോഴാണ് ഒരു ഓസ്‌കര്‍ ഫലകം ആദ്യമായി നേരില്‍ കാണുന്നതെന്നും അതുപോലൊന്നു തനിക്കും വേണമെന്ന് അന്ന് ആഗ്രഹിക്കുകയും ചെയ്തിരുന്നു. 56 വര്‍ഷത്തെ ചലച്ചിത്രജീവിതത്തില്‍ ഞാന്‍ ഇരുനൂറിലേറെ സിനിമകള്‍ ചെയ്തു. ഒടുവില്‍ ഓസ്‌കര്‍ എനിക്കു സ്വന്തമായിരിക്കുന്നുവെന്നും ചടങ്ങില്‍ വെച്ച് ജാക്കിച്ചാന്‍ പറഞ്ഞു.
Sorry, there was a YouTube error.