Categories
ജയില്‍ ചാടിയ ഖാലിസ്‌ഥാൻ ഭീകരന്‍ ഹർമീന്ദർ മിന്‍റുവിനെ പിടികൂടി.
Trending News




Also Read
ന്യൂ ഡൽഹി: പഞ്ചാബിലെ നാഭ ജയിൽ ആക്രമിച്ച് രക്ഷപെട്ട ഖാലിസ്‌ഥാൻ ലിബറേഷൻ ഫ്രണ്ട് തലവൻ ഹർമീന്ദർ മിന്‍റുവിനെ പിടികൂടി. ഡൽഹി പോലീസ് ഡൽഹിക്ക് സമീപത്ത് നിന്ന് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. മിന്‍റു ഉള്‍പ്പടെ ആറു തടവുപുള്ളികളാണ് ഇന്നലെ രക്ഷപെട്ടത്.
സംഭവത്തെത്തുടർന്ന് ജയിൽ ഡയറക്ടർ ജനറലിനെ സസ്പെൻഡ് ചെയ്തിരുന്നു. ജയിൽ സൂപ്രണ്ടിനെയും ഡെപ്യൂട്ടി ജയിൽ സൂപ്രണ്ടിനെയും ഡിസ്മിസ് ചെയ്യുകയും ചെയ്തിരുന്നു. ആറു ഭീകരർ രക്ഷപ്പെട്ടതോടെ പഞ്ചാബ്, ഹരിയാന, കാഷ്മീർ സംസ്‌ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നല്കിയിരിക്കുകയാണ്. നേരത്തെ ജയില്‍ ആക്രമണം ആസൂത്രണം ചെയ്ത ഒരാളെ പോലീസ് പിടികൂടിയിരുന്നു.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്