Categories
news

ജയലളിത ആരോഗ്യം വീണ്ടെടുത്തതായി അപ്പോളോ ആശുപത്രി ചെയര്‍മാന്‍.

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ രോഗം പൂര്‍ണമായി ഭേദമായതായി അപ്പോളോ ആശുപത്രി ചെയര്‍മാന്‍  ഡോക്ടര്‍ പ്രതാപ് സി. റെഡ്ഡി പറഞ്ഞു.
ചികിത്സ അവസാനിച്ചെന്നും കാര്യങ്ങള്‍ തിരിച്ചറിയാനുള്ള ശേഷിയിലേക്ക് ജയലളിതയെത്തിയെന്നും വീട്ടിലേക്ക് മടങ്ങുന്ന കാര്യം തീരുമാനിക്കേണ്ടത് അവരാണെന്നും അദ്ദേഹംകൂട്ടി ചേര്‍ത്തു. ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് ആദ്യമായാണ് ആശുപത്രി മേധാവിയില്‍ നിന്നും വിവരം പുറത്തുവരുന്നത്.

image-1

 

വിവിധ തലങ്ങളിലുള്ള ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും കൂട്ടായ ശ്രമത്തിലൂടെയാണ് വിദഗ്ധ ചികിത്സ നല്‍കിയത്. ഡോക്ടര്‍മാരുമായും നഴ്‌സുമാരുമായും അവര്‍ സംസാരിക്കുന്നുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു.  നമുക്കെല്ലാം അറിയാവുന്നതുപോലെ ജയലളിതയുടെ സ്വഭാവമനുസരിച്ച് അവര്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും നിയന്ത്രിച്ച് തുടങ്ങിയതായും പ്രതാപ് റെഡ്ഡി തമാശമട്ടില്‍ സൂചിപ്പിച്ചു. ആശുപത്രിയില്‍ നടന്ന സ്വകാര്യ ചടങ്ങിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

dr-prathap-c-reddy-3

കഴിഞ്ഞ സെപ്റ്റംബര്‍ 22നാണ് ജയയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിരവധി അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിന്റിടെയാണ് ജയലളിതയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ആശുപത്രി ചെയര്‍മാന്‍ പറഞ്ഞതായുള്ള വാര്‍ത്ത പുറത്തു വന്നത്‌.

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest