Categories
news

ജയലളിത അപൂര്‍വ്വ വ്യക്തിത്വത്തിന്റെ ഉടമ: വി.എസ്.

തിരുവനന്തപുരം: ജയലളിതയുടെ നിര്യാണത്തില്‍ ഭരണപരിഷ്കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍ അനുശോചിച്ചു. ജനപ്രിയ സിനിമാതാരം എന്ന നിലയില്‍നിന്ന് രാഷ്ട്രീയത്തിന്റെ പടവുകള്‍ കയറി ദ്രാവിഡ ജനഹൃ ദയങ്ങളില്‍ മുന്നേറ്റമുണ്ടാക്കുകയും ചിരപ്രതിഷ്ഠ നേടുകയും ചെയ്ത ഭരണാധികാരിയും അപൂര്‍വ്വ വ്യക്തിത്വത്തിന്റെ ഉടമയുമാണ് ജയലളിതയെന്ന്‌ വി.എസ് പറഞ്ഞു.

v-s2

സാധാരണക്കാരായ തമിഴ് ജനവിഭാഗത്തിന്റെ ദൈനംദിന ജീവിതാവശ്യങ്ങള്‍ കണ്ടറിഞ്ഞ് ക്ഷേമപദ്ധതികള്‍ ആവിഷ്കരിച്ചു എന്നതാണ് ജയലളിതയെ വ്യത്യസ്തയാക്കിയത്. ജയലളിതയുടെ അകാല വിയോഗത്തില്‍ തമിഴ് ജനതയ്ക്കുണ്ടായ അഗാധമായ ദു:ഖത്തില്‍ താനും പങ്കുചേരുന്നതാതായി വി.എസ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

v-s-1

0Shares

Leave a Reply

Your email address will not be published. Required fields are marked *