Categories
news

ജയലളിതയ്ക്ക് ഹൃദയസ്തംഭനം: തമിഴ് നാട്ടിൽ അതീവ ജാഗ്രതാ നിർദ്ദേശം.

ചെന്നൈ: ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട  തമിഴ് നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവന്‍ രക്ഷിക്കാനുള്ള തീവ്രശ്രമം തുടരുന്നു.
മരണം സ്ഥിതീകരിക്കാൻപറ്റാത്ത അവസ്ഥയയിൽ ക്രിത്രിമശ്വാസം നൽകി ജീവൻ നിലനിർത്തിയിരിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. തമിഴ് നാട്ടിൽ അതീവ ജാഗ്രതാ നിർദ്ദേശംനൽകി. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവുമായി ഫോണിൽ സംസാരിച്ചു. കേന്ദ്രആഭ്യന്തര വകുപ്പ് സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. കേന്ദ്ര സേനയെവിന്യസിക്കാൻ രാജ്‌നാഥ് സിങ് അനുമതിനൽകി.

02

01

അതിർത്തിയിൽ കേരള കർണാടക പോലീസിനും ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നു. ചെന്നൈയിലെ അപ്പോളോ ആശുപത്രിക്കുമുന്നിൽ പ്രാർത്ഥനയുമായി ആയിരക്കണക്കിന് ജനങ്ങൾ തടിച്ചുകൂടിയിരുന്നു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കൂടുതൽ പോലീസിനെ ആശുപത്രിക്കുമുന്നിൽ വിന്യസിച്ചു.

appolo-1
പ്രത്യേക ഉപകരണത്തിന്റെ സഹായത്തോടെയാണ് ജയലളിതയുടെ ഹൃദയം പ്രവര്‍ത്തിക്കുന്നതെന്നും എല്ലാവരും പ്രാര്‍ഥിക്കണമെന്നും അപ്പോളോ ആസ്പത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest