Categories
news

ജയലളിതയ്ക്ക് ഭാരത് രത്‌ന നല്‍കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി പനീര്‍ സെല്‍വം.

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയ്ക്ക് ഭാരത രത്‌ന നല്‍കണമെന്നാവശ്യവുമായി തമിഴ്‌നാട് മുഖ്യമന്ത്രി പനീര്‍ സെല്‍വം തിങ്കളാഴ്ച്ച പ്രധാനമന്ത്രിയെ കാണും. ജയലളിതയ്ക്ക് ഭാരത രത്ന നല്‍കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള കത്ത് കേന്ദ്രത്തിന് കൈമാറാന്‍ പനീര്‍സെല്‍വത്തിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച്ച ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു.

അതോടൊപ്പം മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ സ്ഥാപകനുമായ എംജിആറിന്റെ സ്മാരകത്തിന്റെ പേര് ഭാരതരത്ന ഡോ.എംജിആര്‍ എന്നതില്‍ നിന്നും ഭാരതരത്ന ഡോ. പുരട്ചിതലൈവര്‍ എംജിആര്‍ എന്നും ജയലളിതയുടെ സ്മാരകത്തിന്റെ പേര് പുരട്ചിതലൈവി അമ്മ സെല്‍വി ജെ.ജയലളിത എന്നും ആക്കിമാറ്റണമെന്നും ആവശ്യപ്പെടും.

0Shares

The Latest