Categories
news

ജയലളിതയെ വാർഡിലേക്ക് മാറ്റി.

ചെന്നൈ: പനിയും നിര്‍ജലീകരണവും കാരണം ചെന്നൈ അപ്പോളോ ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ വാര്‍ഡിലേക്കു മാറ്റി. എ.ഐ.എ.ഡി.എം.കെ. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് വിവരം പുറത്തുവിട്ടത്.

12-1476247782-jayalalitha5657

എന്നാൽ  ആരോഗ്യം പൂര്‍വസ്ഥിതിയിലെത്താന്‍ ഇനിയും രണ്ടുമാസത്തോളമെടുക്കും. തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായും സാധാരണ നിലയിലാണ്. പോഷകാംശമടങ്ങിയ ഭക്ഷണം കഴിക്കുന്നുണ്ട്. ജയലളിതയ്ക്ക് എപ്പോള്‍ വേണമെങ്കിലും ആസ്പത്രി വിടാമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

 

0Shares

Leave a Reply

Your email address will not be published. Required fields are marked *