Categories
news

ജയലളിതയുടെ മരണത്തെക്കുറിച്ച് ധവളപത്രം ഇറക്കിയില്ലെങ്കില്‍ പ്രക്ഷോഭം നടത്തും – അന്‍പുമണി രാമദാസ്‌.

ചെന്നൈ: തമിഴ്‌നാട്‌ മുന്‍  മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെപറ്റി അഭ്യൂഹങ്ങളും സംശയങ്ങളും ഉയര്‍ന്ന സാഹചര്യത്തില്‍ ധവളപത്രമിറക്കണമെന്നാവശ്യവുമായി പാട്ടാളിമക്കള്‍ കക്ഷി യുവജനവിഭാഗം പ്രസിഡന്റ് അന്‍പുമണി രാമദാസ്‌ രംഗത്തു വന്നു. ജയലളിതയുടെ ചികിത്സയെപറ്റിയുള്ള വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ധവളപത്രവും വീഡിയോ ദ്യശ്യങ്ങളും പുറത്തിറക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു മുഖ്യമന്ത്രിയുടെ മരണം അല്ലെങ്കില്‍ ആരോഗ്യനില എന്നിവയെപ്പറ്റി അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. അതൊക്കെ പുറത്തു വിട്ടില്ലെങ്കില്‍ പാട്ടാളിമക്കള്‍ കക്ഷി കളത്തില്‍ ഇറങ്ങി പോരാട്ടം തുടങ്ങും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest