Categories
news

ജയലളിതയുടെ മരണം കൊലപാതകമോ ?…

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരക്കുകയാണ്. ജയലളിത മരിച്ചത് ഡിസംബര്‍ 5ന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണെന്നും ശരീരം അഴുകാതരിക്കാന്‍ എംബാം ചെയ്തിരുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ശരീരത്തിനകത്ത് മുറിവുണ്ടാക്കി വയറ്റിനുള്ളിലേക്ക് വലിയ ട്യൂബുകള്‍ കടത്തി രാസവസ്തുക്കളുടെ സഹായത്തോടെയാണ് എംബാം ചെയ്യുക. തുടര്‍ന്ന് മുറിവുണ്ടാക്കിയ ഭാഗം ട്രോകാര്‍ ബട്ടണ്‍ വച്ച് അടയ്ക്കുകയും ചെയ്യും. ഇത് സ്‌ക്രൂവിന് സമാനമായി ശരീരത്തിന് പുറത്ത് കാണാന്‍ സാധിക്കും. ജയലളിതയുടെ മുഖത്തുണ്ടായ പാട് ട്രോകാര്‍ ബട്ടണ്‍ ആണെന്നാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

സെപ്തംബര്‍ 22 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനുശേഷം ആശുപത്രി അധികൃതര്‍ ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലൂടെ മാത്രാണ് ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ സാധിച്ചിരുന്നത്. വളര്‍ത്തു പുത്രന്‍ സുധാകരനെയും സഹോദര പുത്രിയെയും ആശുപത്രിയില്‍ ജയലളിതയെ കാണാന്‍ പോലും അനുവദിക്കാത്തതും ബന്ധുക്കളെ ഉള്‍പ്പെടുത്താതെ അന്ത്യകര്‍മ്മത്തിന് ശശികല ചുക്കാന്‍ പിടിച്ചതും വിവാദത്തിന് ആക്കം കൂട്ടുന്നു. കടുത്ത പനിയെയും നിര്‍ജലീകരണത്തൈയും തുടര്‍ന്നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടരമാസത്തോളം ചികിത്സയിലായിരുന്ന ഇവര്‍ക്ക് അപ്രതീക്ഷിതമായി ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു.

ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍, നിരവധി അഭ്യൂഹങ്ങള്‍ക്കൊടുവില്‍ സെപ്റ്റിസെമിയ എന്ന രോഗമാണ് ജയലളിതയെ ബാധിച്ചിരിക്കുന്നതെന്നും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ മരിച്ചതെന്നുമാണ് അവസാനം പുറത്തു വന്ന റിപ്പോര്‍ട്ട്. രക്തത്തില്‍ കടുത്ത അണുബാധയോ അല്ലെങ്കില്‍ വിഷബാധയോ ഉണ്ടാകുന്ന അവസ്ഥയാണ് സെപ്റ്റിസെമിയ. പല മാര്‍ഗത്തിലൂടെ രക്തത്തിലേക്ക് അണുക്കള്‍ കയറുന്നതാണ് ഈ രോഗം. മതിയായ ചികിത്സ ലഭിച്ചാല്‍ പോലും മരണം സംഭവിക്കാം. കിഡ്‌നി, മൂത്രാശയം, അടിവയര്‍, ശ്വാസകോശം എന്നീ അവയവങ്ങളിലേക്ക് രക്തത്തിലൂടെ സെപ്റ്റിസെമിയ അണുക്കള്‍ പടരും. ആഹാരത്തില്‍ വിഷം നല്‍കി ഇത്തരത്തിലുള്ള രോഗാവസ്ഥയിലേക്ക് ഇവരെ എത്തിച്ചതാകാം എന്നും പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. എഐഎഡിഎംകെ സ്ഥാപകനും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എം.ജി.ആറിന്റെ മരണവും സെപ്റ്റിസെമിയ മൂലമാണുണ്ടായത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest