Categories
news

ജയലളിതയുടെ മരണം: അന്വേഷണമാവശ്യപ്പെട്ട് നടി ഗൗതമി.

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിലും ആശുപത്രിവാസത്തിലുമുണ്ടായ രഹസ്യാത്മകതയെക്കുറിച്ച് അന്വേഷണം വേണമെന്ന് പ്രശസ്ത സിനിമാ നടി ഗൗതമി. ജയയുടെ മരണത്തെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങളുമായി ‘ട്രാജഡി ആന്‍ഡ് അണ്‍ആന്‍സ്വേര്‍ഡ് ക്വസ്റ്റന്‍സ്’ എന്ന ശീർഷകത്തിൽ ഗൗതമി തന്റെ ബ്ലോഗിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള  തുറന്ന കത്തിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

 

75 ദിവസത്തെ ആശുപത്രി വാസത്തിനിടെ ജയലളിതയുടെ ആരോഗ്യത്തെക്കുറിച്ച് പുറത്തുവന്ന ഔദ്യോഗികമായ വിവരങ്ങള്‍ അപ്പോളോ ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ മാത്രമായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിതയെ കാണാന്‍ ആരെയും അനുവദിച്ചിരുന്നില്ല. ഇത്തരം ദുരൂഹതകൾ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിലാണ് ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ഗൗതമി പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചത്.

 

0Shares

The Latest