Categories
news

ജയലളിതയുടെ മണ്ഡലത്തില്‍ ശശികല മത്സരിക്കേണ്ട; പകരം ദീപ മതിയെന്ന് പ്രവര്‍ത്തകര്‍.

ചെന്നൈ: ജയലളിത പ്രതിനിധീകരിച്ചിരുന്ന ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികല നടരാജന്‍ മത്സരിക്കേണ്ടെന്ന് എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍.  ശശികലയ്ക്കു പകരം ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാര്‍ മത്സരിച്ചാല്‍ മതിയെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യം. എ.ഐ.എ.ഡി.എം.കെയെ നയിക്കണമെന്ന ആവശ്യവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ദീപ ജയകുമാറിനെ കണ്ടിരുന്നു.
എന്നാല്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ ഇങ്ങനെയൊരു ആവശ്യം ഉയര്‍ന്നിട്ടില്ലെന്നും പ്രതിപക്ഷം കെട്ടിച്ചമച്ചതാണ് ഈ ആരോപണമെന്നുമാണ് പാര്‍ട്ടി ഉന്നതരുടെ വാദം. ജയലളിതയുടെ മുപ്പതാം ചരമദിനത്തില്‍ അവര്‍ക്ക് ആദരമര്‍പ്പിച്ചു കൊണ്ട് നടന്ന റാലിയില്‍ പി. വെട്രിവേല്‍ എം.എല്‍.എ ശശികലയ്ക്ക് വേണ്ടി നടത്തിയ അഭ്യര്‍ത്ഥനയാണ് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയത്. ആര്‍.കെ നഗറില്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ ശശികല ഇനി മധുരയില്‍ മത്സരിക്കുമെന്നാണ് സൂചന.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest