Categories
ജയലളിതയുടെ നിര്യാണം: പ്രധാനമന്ത്രി അന്തിമോപചാരം അര്‍പ്പിച്ചു.
Trending News




Also Read
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികളര്‍പ്പിച്ചു. മൃതദേഹം പൊതുദര്‍ശനത്തിനുവച്ചിരിക്കുന്ന രാജാജി ഭവനിലെത്തിയാണ് മോദി അന്തിമോപചാരം അര്‍പ്പിച്ചത്. രാജാജി ഭവനിലെത്തിയ മോദി, ജയലളിതയുടെ തോഴി ശശികല, മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം എന്നിവരെ കണ്ടു. അണ്ണാ ഡിഎംകെ നേതാക്കളെയും മന്ത്രിമാരെയും ആശ്വസിപ്പിച്ചതിനുശേഷമാണ് മോദി മടങ്ങിയത്. എന്നാല്‍ രാഷ്ട്രപതിയുമായി ചെന്നൈയിലേക്ക് തിരിച്ച വിമാനം സാങ്കേതിക തകരാറുമൂലം ഡല്‍ഹിയില്‍ തിരിച്ചിറക്കി.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാള്‍, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് കേരള മുഖ്യമന്ത്രി പിണറായി വിജയന്, ഗവര്‍ണര്‍ പി സദാശിവം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ നിരവധി പ്രമുഖര്‍ ജയലളിതയുടെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കും. ചെന്നൈ മറീന ബീച്ചില്‍ എം.ജി.ആര് സ്മാരകത്തിന് സമീപം വൈകീട്ടാണ് ശവസംസ്കാരം. അതേസമയം മൃതദേഹം പൊതുദര്‍ശനത്തിനു വെച്ചിരിക്കുന്ന ചെന്നൈയിലെ രാജാജി ഭവനില്‍ കലാസാംസ്കാരിക മേഖലയില്‍ നിന്നുള്ള പ്രമുഖരുടെയും സാധാരണക്കാരുടെയും ഒഴുക്ക് തുടരുകയാണ്. ജയലളിതയോടുള്ള ആദരസൂചകമായി രാഷ്ട്രപതി ഭവനില്‍ ദേശീയ പതാക പാതി താഴ്ത്തിക്കെട്ടി. ജയലളിതയുടെ മരണത്തില്‍ അനുശോചനം അര്‍പ്പിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നത്തേയ്ക്ക് പിരിഞ്ഞു.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്