Categories
ജയലളിതയുടെ ഉറ്റ വിശ്വസ്തനായിരുന്ന ചോ രാമസ്വാമി അന്തരിച്ചു.
Trending News




ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ആത്മമിത്രവും രാഷ്ട്രീയകാര്യ ഉപദേശകനുമായിരുന്ന ചോ രാമസ്വാമി (82) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹം കുറെ നാളുകളായി ചികിത്സയിലായിരുന്നു.
Also Read
പ്രസിദ്ധമായ “തുഗ്ലക്ക് ” മാസികയുടെ പത്രാധിപരും പ്രമുഖ തമിഴ് സാഹിത്യകാരനും അഭിനേതാവും സംവിധായകനുമായ ചോ രാമസ്വാമി 89 സിനിമകളിലും 15 നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അഞ്ചു സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. തലൈവിയുടെ വലംകൈയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ചോ രാമസ്വാമിയുടെ വിയോഗം തമിഴകത്തിന്റെ ദുഃഖം ഇരട്ടിപ്പിച്ചിരിക്കുകയാണ്. രോഗ ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രാമസ്വാമിയെ മുഖ്യമന്ത്രി ജയലളിത നേരെത്തെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ വിധിയുടെ നിയോഗമെന്നപോലെ ആദ്യം ജയലളിത കടന്നുപോയി. തൊട്ടു പിറകെ ചോ രാമസ്വാമിയും യാത്ര പറഞ്ഞു!!.
Sorry, there was a YouTube error.