Categories
ജയലളിതയുടെ അനന്തരാവകാശി തോഴി ശശികലയോ…?
Trending News




Also Read
ചെന്നൈ: അന്തരിച്ച മുന്‍മുഖ്യമന്ത്രി ജയലളിത തന്റെ തോഴി ശശികലയെ അനന്തരാവകാശിയായി നിര്‍ദേശിച്ചതിന്റെ തെളിവുമായി അണ്ണാഡിഎംകെ. ജയലളിതയുടെ വിരലടയാളം ഉള്‍പ്പെട്ട രേഖയാണ് പാര്‍ട്ടി നേതൃത്വം പുറത്തു വിട്ടത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിക്ഷേപിച്ച ഏഴു ലക്ഷം രൂപയുടെ രേഖകളിലാണ് ശശികല നോമിനിയായിട്ടുള്ളത്. സ്വത്തിന്റെ മാത്രമല്ല പാര്‍ട്ടിയുടെയും പിന്‍ഗാമിയായി ശശികലയെ ജയലളിത നിശ്ചയിച്ചിരിക്കുന്നതിന്റെ തെളിവാണ് ഇതെന്നാണ് പാര്‍ട്ടി നേതൃത്വം അറിയിച്ചത്.
എന്നാല്‍ ജയലളിതയുടെ സ്വത്ത് സംബന്ധിച്ച് ഭാവിയിലുണ്ടായേക്കാവുന്ന പ്രശ്നങ്ങളെ ചെറുക്കാനുള്ള ശശികലയുടെ നീക്കമാണിതെന്നാണ് സംശയിക്കുന്നത്. ഈ മാസം 31 ന് നടക്കുന്ന ജനറല്‍ ബോഡിയോഗത്തില്‍ ശശികല ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുെമന്നും സൂചനയുണ്ട്.
ജനറല്‍ സെക്രട്ടറിയായി ശശികല അധികാരമേല്‍ക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ശശികലാ പുഷ്പ നല്കിയ ഹര്‍ജിയില്‍ വിശദീകരണം തേടി അണ്ണാഡിഎംകെക്ക് നേട്ടീസയക്കാന് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുകയാണ്.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്