Categories
news

ജപ്പാനില്‍ ചവറ്റുകൊട്ട തേടി മമ്മൂട്ടി നടന്നത് നാലു കിലോമീറ്റര്‍.

കൊച്ചി: ജപ്പാന്‍ സന്ദര്‍ശനത്തിനിടെ ചവറ്റുകൊട്ട തേടി പ്രമുഖ സിനിമാതാരം മമ്മൂട്ടി നടന്നത് നാലു കിലോമീറ്ററോളം. നമ്മുടെ നാട്ടിലേതു പോലെ വഴിയരികില്‍ ചവറുകള്‍ കൂട്ടിയിടുന്ന ശീലം ജപ്പാന്‍കാര്‍ക്കില്ലാത്തത് കാരണമാണ് താരം ചവറ്റുകൊട്ട തേടി ഇത്രയും ദൂരം നടന്നത്. മമ്മൂട്ടി ഇതു പറഞ്ഞതിനു തൊട്ടു പിന്നാലെ ഇതിനെ പരിഹസിക്കുന്ന രീതിയില്‍ ട്രോളര്‍മാരും സഹതപിക്കുന്ന രീതിയില്‍ ആരാധകരും എത്തിയതോടെ രംഗം കൊഴുത്തു. എന്നാല്‍ മമ്മൂട്ടിയെ നാലു കിലോമീറ്ററോളം നടത്തിച്ചതിന് പിന്നില്‍ വലിയൊരു ചരിത്രമുണ്ട്‌.

1995 മാര്‍ച്ച് 20ന് ടോക്കിയോയിലെ ഒരു ഭൂഗര്‍ഭ റെയില്‍വേ സ്‌റ്റേഷനില്‍ സരിന്‍ എന്ന വാതകമുപയോഗിച്ച് ഭീകരര്‍ അക്രമണം നടത്തിയിരുന്നു. വാതകപ്രയോഗത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും അയ്യായിരത്തോളം പേര്‍ക്ക് കാഴ്ച്ച നഷ്ടപ്പെടുകയും ചെയ്തു.
രണ്ടാം ലോക മഹായുദ്ധതിനു ശേഷം ജപ്പാനിലുണ്ടായ ഏറ്റവും ഭീകരമായ ദുരന്തമായിരുന്നു അത്.

അന്നുണ്ടായ അക്രമണത്തെ തുടര്‍ന്ന് രാജ്യത്ത് കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ ഏര്‍പ്പെടുത്തുകയും പല സ്ഥലങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. സുരക്ഷയുടെ ഭാഗമായി ചവറ്റുകൊട്ടകള്‍ക്ക് പോലും നിയന്ത്രണം വരികയുമായിരുന്നു. മാത്രമല്ല ജപ്പാന്‍ ജനത പൊതുസ്ഥത്തു നിന്നോ ട്രെയിനില്‍ വച്ചോ ബസ്സില്‍ വച്ചോ ആഹാരം കഴിക്കാറില്ല എന്നതും ചവറ്റുകൊട്ട കുറയാന്‍ കാരണമായി. അതുകൊണ്ടാണ് ഓറഞ്ച് കഴിച്ച മമ്മൂട്ടിക്ക് അതിന്റെ തൊലി കളയാന്‍ നാലു കിലോമീറ്റര്‍ നടക്കേണ്ടി വന്നതും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest