Categories
news

ജനങ്ങളുടെ വിശ്വാസം കാക്കും: നിയുക്ത വൈദ്യുതിവകുപ്പ് മന്ത്രി എം.എം.മണി.

Trending News

തിരുവനന്തപുരം: മന്ത്രിയാക്കാനുള്ള പാര്‍ട്ടി തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് അറിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.എം.മണി.  ജനങ്ങള്‍ക്കുള്ള വിശ്വാസ്യത കാത്തുസൂക്ഷിക്കുകയും ഏതു വകുപ്പാണെങ്കിലും ഒരു കൈ നോക്കും. ഇടുക്കിയിലെ മാത്രമല്ല കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും വിശ്വാസം കാക്കുമെന്നും എം.എം.മണി പറഞ്ഞു. സിപിഎം ആയതുകൊണ്ടുമാത്രമാണ് തനിക്കു മന്ത്രിപദം ലഭിച്ചത്.

image-2

അതിനാല്‍ പാര്‍ട്ടിയോട് അതിയായ കടപ്പാടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എത്തിപ്പെടാന്‍ കഴിയുന്നതില്‍ ഏറ്റവും ഉയര്‍ന്ന പദവിയാണു ലഭിച്ചത്. ഓരോരുത്തര്‍ക്കും അവരവരുടേതായ ശൈലിയുണ്ട്. അതു മാറ്റാനാകില്ല. പ്രതികരിക്കേണ്ട കാര്യങ്ങളില്‍ മാത്രമേ പ്രതികരിക്കൂ. സിപിഐ മന്ത്രിമാരെ വിമര്‍ശിച്ചതായി ഓര്‍ക്കുന്നില്ലെന്നും മാധ്യമങ്ങളോട് അദ്ദേഹം വ്യക്തമാക്കി.

 

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest