Categories
news

ജനം ആകാംഷയോടെ കാതോര്‍ത്തെങ്കിലും ചില പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുക്കി മോദിയുടെ പ്രസംഗം.

ന്യൂഡല്‍ഹി: പുതുവത്സര തലേന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്തപ്പോള്‍ രാജ്യം ഉറ്റു നോക്കിയത് നോട്ടു പ്രതിസന്ധിക്കുള്ള പരിഹാരവുമായിട്ടാണ് പ്രധാനമന്ത്രിയുടെ വരവെന്ന് കരുതി. എന്നാല്‍ സത്യസന്ധരായ ജനങ്ങള്‍ സഹിച്ച ത്യാഗത്തിനും കഷ്ടപ്പാടുകള്‍ക്കും നന്ദി പറഞ്ഞ് തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ടു തയ്യാറാക്കിയ ഒരു മിനി ബജറ്റ് അവതരിപ്പിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. ഒപ്പം നോട്ടു പ്രതിസന്ധിയില്‍പ്പെട്ടുഴലുന്ന ജനങ്ങള്‍ക്ക് ഏതാനും സൗജന്യങ്ങളും നല്‍കി.
കള്ളപ്പണം തുടച്ചു നീക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ നോട്ട് അസാധുവാക്കലില്‍ മോദി വിജയം കണ്ടെങ്കിലും നോട്ടു പ്രതിസന്ധിയിൽപ്പെട്ട് പാവപ്പെട്ടവരാണ് കഷ്ട്ത്തിലായത്. നോട്ടു പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ഒരു പ്രഖ്യാപനവും മോദി മുന്നോട്ട് വച്ചില്ല. തെരഞ്ഞെടുപ്പ് ചെലവുകള്‍ കുറയ്ക്കാന്‍ ലോകസഭാ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതിനെ കുറിച്ച് ആലോചിക്കണമെന്നത് ഉള്‍പ്പെടെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ ഇതൊക്കെ :-
ഗര്‍ഭിണികള്‍ക്ക് 6000 രൂപയുടെ സഹായം. ഇത് അക്കൗണ്ടുകളിലേക്ക് നേരിട്ടു ലഭിക്കും,
ജില്ലാ സഹകരണ ബാങ്കില്‍ നിന്നും പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്നും വായ്പയെടുത്ത കര്‍ഷകര്‍ക്ക് 60 ദിവസത്തെ പലിശയിളവു നല്‍കും,
,ചെറുകിട സംരംഭകരുടെ ബാങ്ക് വായ്പാപരിധി 25 ശതമാനമാക്കി ഉയര്‍ത്തി. ചെറുകിട- ഇടത്തരം സരംഭങ്ങള്‍ക്കു ക്രെഡിറ്റ് ഗ്യാരന്റി രണ്ടു കോടി രൂപയായി ഉയര്‍ത്തി.
. താഴ്ന്ന വരുമാനക്കാരായവരുടെ ഒന്‍പതു ലക്ഷം രൂപവരെ ഭവന വായ്പകള്‍ക്കു നാലു ശതമാനം പലിശയിളവ് നല്‍കും 12 ലക്ഷം രൂപവരെ വായ്പകള്‍ക്കു മൂന്നു ശതമാനവും 20 ലക്ഷം രൂപവരെയുള്ളവര്‍ക്ക് രണ്ടു ശതമാനം വരെയും ഇളവു നല്‍കി. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ഗ്രാമീണ മേഖലയില്‍ വീടു വയ്ക്കാന്‍ രണ്ടു ലക്ഷം രൂപവരെ വായ്പകള്‍ക്കു 3 ശതമാനവും ഇളവു നല്‍കി. ഈ പദ്ധതി പ്രകാരം ഗ്രാമീണ മേഖലയിലെ പാവപ്പെട്ടവര്‍ക്കു 33 ശതമാനത്തില്‍ കൂടുതല്‍ വീടുകള്‍ നിര്‍മിക്കും. മുതിര്‍ന്ന പൗരന്മാരുടെ 7.5 ലക്ഷം രൂപ വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് പത്തു വര്‍ഷത്തേക്ക് എട്ടു ശതമാനം വരെ വാര്‍ഷിക പലിശ ലഭിക്കും. ജില്ലാ സഹകരണ ബാങ്കുകള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും നബാര്‍ഡ് 20,000 കോടി രൂപ നല്‍കും. ചെറുകിട കച്ചവടക്കാര്‍ക്കും സംരംഭകര്‍ക്കും കൂടുതല്‍ വായ്പാ ആനുകൂല്യങ്ങള്‍. ബാങ്കിംങ് ഇതര കമ്പനികള്‍ നല്‍കുന്ന വായ്പകള്‍ക്കും ഇളവുകള്‍ ബാധകമാണ്.
മൂന്നു കോടി കിസാന്‍ കാര്‍ഡുകള്‍ റുപേ കാര്‍ഡുകളാക്കി മാറ്റും. ചെറുകിട ബിസിനസ്സുകാരെ സഹായിക്കാന്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്കു നികുതി ആറു ശതമാനമാക്കി.

0Shares

Leave a Reply

Your email address will not be published. Required fields are marked *