Categories
news

ജഡ്ജി നിയമനം: കൊളീജിയം ശുപാര്‍ശ ചെയ്ത പേരുകളില്‍ 43പേരുകള്‍ സര്‍ക്കാര്‍ തിരിച്ചയച്ചു.

ന്യൂഡല്‍ഹി: ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കുന്നതിന് കൊളീജിയം നിര്‍ദ്ദേശിച്ച  77 പേരുകളില്‍  43 പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ തിരസ്‌കരിച്ചു. കൊളീജിയം ശുപാര്‍ശ ചെയ്ത പേരുകളില്‍  34 പേരുകള്‍ സര്‍ക്കാര്‍ സ്വീകരിച്ചതായി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി സുപ്രീം കോടതിയില്‍ പറഞ്ഞു. ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് തീരുമാനമാകാത്ത ഒരു ഫയല്‍ പോലും സര്‍ക്കാരിനുമുമ്പിലില്ല എന്നും ഈ വിഷയത്തില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി നവംബര്‍ 18ന് മാറ്റിയതായി ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂര്‍ പറഞ്ഞു.

supreme-court_660_020913075242നവംബര്‍ 15ന് കൊളീജിയം യോഗം ചേരും. രാജ്യത്തെ വിവിധ ഹൈക്കോടതികളിലേയ്ക്കുള്ള ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയത്തിന്റെ ശുപാര്‍ശകളിന്‍മേല്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട ഫയലുകള്‍ കെട്ടിക്കിടക്കുകയാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടുത്തിടെപറഞ്ഞിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest