Categories
news

ജക്കാര്‍ത്തയില്‍ വ്യോമസേനാ വിമാനം തകര്‍ന്ന് വീണ് 13 പേര്‍ മരിച്ചു.

ഇന്തോനേഷ്യ: ജക്കാര്‍ത്തയിലെ കിഴക്കന്‍ പാപ്പുവയില്‍ ഇന്തോനേഷ്യന്‍ വ്യോമസേനയുടെ വിമാനം തകര്‍ന്ന് വീണ് 13 പേര്‍ മരിച്ചു. തിമികയില്‍ നിന്ന് പുറപ്പെട്ട ഹെര്‍കുലീസ് സി-130 എന്ന വിമാനമാണ് വമേനയില്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് തകര്‍ന്നത്. പെട്ടന്നുണ്ടായ കാലാവസ്ഥാ വ്യതിയാനമാണ് അപകടമുണ്ടാകാന്‍ കാരണമെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം.

മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും മൂന്ന് പൈലറ്റ്മാരും 10 സൈനികരുമാണ് തകര്‍ന്ന വിമാനത്തിലുണ്ടായതെന്നും വ്യോമസേനാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി

0Shares

The Latest