Categories
news

ചൈന കമ്യൂണിസ്റ്റ് അംഗങ്ങള്‍ ഇനിമുതല്‍ ‘സഖാവ്’ എന്ന് അഭിസംബോധന ചെയ്യും.

ബെയ്ജിങ്: പാര്‍ട്ടി അംഗങ്ങള്‍ പരസ്പരം ‘സഖാവ്’ എന്നു സംബോധന ചെയ്യണമെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഉത്തരവ്. സഖാവ് വിളി നിര്‍ബന്ധമാക്കിയുള്ള മാര്‍ഗ രേഖ പാര്‍ട്ടി അംഗങ്ങള്‍ക്ക് കൈമാറിയതായി ഹോങ്കോങ്ങിലെ  ‘സൗത് ചൈന മോണിങ്’ പത്രം റിപ്പോര്‍ട്ട് ചെയ്തു. പണ്ടുമുതല്‍ക്കേ ലോകവ്യാപകമായി കമ്യൂണിസ്റ്റുകാര്‍ പരസ്പരം അഭിവാദ്യം ചെയ്യുന്ന പ്രയോഗം പുനഃസ്ഥാപിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

main_vocabulary_of_chinese_communist_party_new

കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് മാവോസേതുങിന്റെ കാലത്ത് തുടങ്ങിയ സഖാവ് വിളി കാലക്രമേണ ഇല്ലാതാവുകയായിരുന്നു. സഖാവ് (tongzhi) എന്ന വാക്കിന് ചൈനയില്‍ സ്വവര്‍ഗാനുരാഗി എന്നും അര്‍ത്ഥമുണ്ട്. അതിനാല്‍ പുതിയ നിര്‍ദേശം ആളുകളെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. 8.9 കോടി അംഗങ്ങളാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുള്ളത്. പ്രസിഡന്റ് ഷി ജിന്‍പിങ് പ്ളീനറിയില്‍ പരമാധികാര നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷമാണ് പുതിയ നിര്‍ദേശം മുന്നോട്ട് വച്ചത്.

image

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest